IndiaLatest

ലോകത്തിലെ ‌ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് ബാധ ഇന്ത്യയില്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം രൂക്ഷമാകുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 93,249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണെന്നാണ് റിപ്പോര്‍ട്ട്. ലോകത്തില്‍ കൊവിഡ് ബാധ ഏറ്റവും ഉയര്‍ന്ന അമേരിക്കയിലെ പ്രതിദിന നിരക്ക് 70,569 ഉം രണ്ടാംസ്ഥാനത്തുള്ള ബ്രസീലിലേത് 70,238ഉം ആണ്.

ഇന്ത്യയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 513പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 6,91,597 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയര്‍ന്നു. 202 പേരാണ് മരിച്ചത്. മുംബയില്‍മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 9090 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനനങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്.

കേരളത്തില്‍ ഇന്നലെ 2541 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 161 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍കോട് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം തുടരുകയാണ്. വൈസ് പ്രസിഡന്റ് വെങ്കയ്യാ നായിഡു ഇന്ന് കൊവിഡ് വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. രാജ്യത്ത് ഏപ്രില്‍ 15നും 20നും ഇടയില്‍ കൊവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്ന് കാന്‍പൂര്‍ ഐഐടി വിദഗ്ധന്‍ മനീന്ദ്ര അഗര്‍വാള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Back to top button