KeralaLatest

ജി.സുധാകരനെതിരെ പോസ്റ്റര്‍

“Manju”

ആലപ്പുഴ: മന്ത്രി ജി.സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍. സുധാകരനെ വര്‍ഗ്ഗവഞ്ചകന്‍ എന്ന് ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ഫ്ളെക്‌സ് ബോര്‍ഡില്‍ ഇന്ന് രാവിലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ ആളുകള്‍ പോസ്റ്ററിന്റെ ചിത്രങ്ങളെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. പുന്നപ്ര തെക്കേ പഞ്ചായത്തില്‍ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരുന്നത്. ‘രക്തസാക്ഷികള്‍ പൊറുക്കില്ലെടോ വര്‍ഗ്ഗവഞ്ചകാ ജി. സുധാകരാ’ എന്നാണ് പോസ്റ്ററിലെ വാക്യം. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതോടെ സിപിഎം പ്രവര്‍ത്തകരെത്തി പോസ്റ്ററും ഫ്‌ളെക്‌സ് ബോര്‍ഡും മാറ്റി.

Related Articles

Back to top button