IndiaKeralaLatest

വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ

“Manju”

കൊച്ചി: വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ. ആവര്‍ത്തിച്ചാല്‍ 10 ,000 രൂപ പിഴ ഈടാക്കും. വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ ഹരിത ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം.
മുന്‍പ് പുക പരിശോധന ഫലമില്ലെങ്കില്‍ 7 ദിവസത്തിനകം ഹാജരാക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഈ ഇളവ് ഇനി ഉണ്ടാകില്ല. സംസ്ഥാനത്ത് വായു മലിനീകരണം വര്‍ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ദേശിയ ഹരിത ട്രിബുണല്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

Related Articles

Back to top button