IndiaLatest

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം: പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക സമിതി

“Manju”

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സംബന്ധിച്ച്‌ തര്‍ക്കമുള്ളവരുടെ പരാതി പരിഹരിക്കാന്‍ പ്രത്യേക സമിതി. പരീക്ഷയില്‍ 30:30:40 സ്‌കീമില്‍ ലഭിക്കുന്ന മാര്‍ക്കില്‍ തര്‍ക്കമുള്ളവരുടെ പരാതി പ്രത്യേക സമിതി പരിഗണിക്കുമെന്ന് സിബിഎസ്‌ഇ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

മാര്‍ക്കില്‍ തൃപ്തിയില്ലാത്തവര്‍ക്ക് പരീക്ഷ എഴുതുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്നും അനുകൂലമായ സമയത്ത് പരീക്ഷ നടത്തുമെന്നും സിബിഎസ്‌ഇ അറിയിച്ചു. മെയിന്‍ വിഷയങ്ങളില്‍ മാത്രമാകും പരീക്ഷ. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് അതില്‍ ലഭിക്കുന്ന മാര്‍ക്കാകും അന്തിമഫലം.ഓഗസ്റ്റ് 15-നും സെപ്റ്റംബര്‍ 15-നും ഇടയില്‍ പരീക്ഷ നടത്താനാണ് സിബിഎസ്‌ഇ ആലോചിക്കുന്നത്.

Related Articles

Back to top button