KeralaLatestThiruvananthapuram

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയിലധികം രൂപ സംഭാവന നല്‍കി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമഗ്ര ഇടപെടലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ നടത്തുന്നത്. പ്രളയകാലത്ത് താങ്ങായി നിന്ന ജില്ലാ പഞ്ചായത്ത് കൊവിഡ് കാലത്തും ജനങ്ങള്‍ക്ക് തണലാകുകയാണ്. ഇതിന്റെ ആദ്യ പടിയായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 1,02 ,42, 600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള നെടുമങ്ങാട്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രികളില്‍ കൊവിഡ് വാര്‍ഡ് ആരംഭിക്കുകയും കൊവിഡ് ചികിത്സാ ചിലവുകളും ഭക്ഷണവും പൂര്‍ണമായും ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കിടപ്പു രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍ നല്‍കാനുള്ള ക്രമീകരണവും ജില്ലാ പഞ്ചായത് ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.

Related Articles

Back to top button