IndiaKeralaLatest

മധ്യപ്രദേശില്‍ ജൂണ്‍ 1 മുതല്‍ ലോക്ക്ഡൗണ്‍ ഇല്ല

“Manju”

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായത്. മെയ് 31 വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ടാകും.

എല്ലാക്കാലവും അടച്ചിടല്‍ പ്രായോഗികമല്ലെന്നും വ്യാപനമുണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക മാനദണ്ഡമുണ്ടാകും.

മധ്യപ്രദേശില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തി. രോഗമുക്തി നേടുന്നവര്‍ 90 ശതമാനത്തിന് മുകളിലാണ്.

Related Articles

Back to top button