KeralaLatest

ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

“Manju”

തിരുവനന്തപുരം: കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. 5000 പേര്‍ക്കാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുഖേന രജിസ്റ്റര്‍ ചെയ്ത കോവിഡ് വാക്‌സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശിക്കാം.

അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്നതാണ് കര്‍ക്കിടകമാസ പൂജ. ഭക്തര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. തീര്‍ഥാടനത്തിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button