KeralaLatest

കണ്ണീരൊപ്പി കടന്നുപോയത് സാധാരണക്കാരന്റെ ആത്മബന്ധു

“Manju”

പോത്തൻകോട് : രാഷ്ട്രീയത്തിന്റെ നിറഭേദങ്ങൾക്കപ്പുറം ജനമനസ്സുകളിൽ ഇടം പിടിച്ച, സാധാരണക്കാരന്റെ ആത്മബന്ധുവാണ് കണ്ണീരൊപ്പി കടന്നുപോയതെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി . മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സ്വാമി അനുശോചനം അറിയിച്ചു. തന്നെ കാണാനെത്തുന്നവരുടെ സങ്കടങ്ങളെ സ്വന്തം ദുഃഖമായി കണ്ട് പരിഹരിച്ച ജനകീയനാണ് വിട പറഞ്ഞത്. ശാന്തിഗിരി ആശ്രമത്തോട് ദീർഘകാലം അടുപ്പം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ എനിക്ക് വ്യക്തിപരമായി ഏറെ ദുഃഖമുണ്ട്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും  ദുഃഖത്തിൽ കേരള ജനതയോടൊപ്പം ഞാനും പങ്കുചേരുന്നു.

Related Articles

Back to top button