IndiaLatest

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രം സന്നദ്ധ സേവകരെ തേടുന്നു

“Manju”

സൈബര്‍ മേഖലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ സന്നദ്ധ സേവകരെ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവിധ മേഖലകളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ കണ്ടെത്തി, ഫ്ലാഗ് ചെയ്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യണം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍, തീവ്രവാദം, ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ബലാത്സംഗം, തുടങ്ങിയവ വയാണ് നിയമവിരുദ്ധ ഉള്ളടക്കങ്ങളില്‍ പെടുക.

ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍, ത്രിപുര എന്നിവിടങ്ങളിലാണ് നടപ്പാക്കുക. ഇവിടങ്ങളില്‍ പദ്ധതി എത്രത്തോളം ഫലപ്രദയമായെന്ന് വിലയിരുത്തിയതിനു ശേഷമാണ് മറ്റിടങ്ങളില്‍ നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ പദ്ധതിയുടെ നോഡല്‍ പോയന്റായി പ്രവര്‍ത്തിക്കും. പൗരന്മാര്‍ക്ക് അതാത് സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ സന്നദ്ധ സേവകരായി രജിസ്റ്റര്‍ ചെയത് അംഗമാകാവുന്നതാണ് .

Related Articles

Back to top button