KeralaLatest

മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26 ന്

“Manju”

തിരുവനന്തപുരം: മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26 ന് നടക്കും. സമയക്രമത്തില്‍ മാറ്റമില്ലെന്നും ഹയര്‍ സെകന്‍ഡറി ബോര്‍ഡ് അറിയിച്ചു. മഴക്കെടുതിയെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്.
പി എസ് സി അസി: എഞ്ചിനിയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോബര്‍ 28 ന് വ്യാഴാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടികെറ്റ് ഉപയോഗിച്ച്‌ തന്നെ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.
ഒക്ടോബര്‍ 23 ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുന്നതാണ്. ഒക്ടോബര്‍ 30 ന്റെ ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മാറ്റമില്ല.

Related Articles

Back to top button