KeralaLatest

സംസ്ഥാനത്ത് അഞ്ചുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

“Manju”

• കോഴിക്കോട് ബാലുശേരി വട്ടോളി സ്വദേശി ഷൈന്‍ ബാബു (47) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വടകര എസ്പി ഓഫിസിലെ ജീവനക്കാരനാണ് ഷൈന്‍ ബാബു. പ്രമേഹ രോഗവും ഉണ്ടായിരുന്നു.

• കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി സുലു (49) മരിച്ചു. അർബുദ രോഗിയായിരുന്നു.

• എറണാകുളം ആലുവ തായിക്കാട്ടുകര സ്വദേശി സദാനന്ദന്‍ (57) കോവിഡ് ബാധിച്ച് മരിച്ചു.

• കോവിഡ് ബാധിച്ച് എറണാകുളം മൂത്തകുന്നം കോട്ടുവള്ളിക്കാട് സ്വദേശി വൃന്ദ ജീവന്‍ (54) മരിച്ചു.

• പത്തനംതിട്ട തിരുവല്ല സ്വദേശി ഏനത്ത് രാഘവന്‍ നായര്‍ (80) കോവിഡ് ബാധിച്ച് മരിച്ചു.

Related Articles

Back to top button