InternationalLatest

ഐപിഎല്‍ 13ആം സീസണ്‍ സെപ്തംബര്‍ 19ന് ആരംഭിക്കും

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വിദേശത്തു നടത്താന്‍ സര്‍ക്കാര്‍ അനുമതി. ഐപിഎല്‍ പതിമൂന്നാമത്തെ സീസണ്‍ യുഎഇയില്‍ നടത്താനാണ് കേന്ദ്രം ബിസിസിഐക്ക് അനുമതി നല്‍കിയിരിക്കുന്നത് . സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ നടക്കുക. 10 ഡബിള്‍ ഹെഡറുകള്‍ ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും.

ഐപിഎല്ലിന്റെ ചൈനീസ് സ്‌പോണ്‍സറെയും മാറ്റില്ല. ഐപിഎല്‍ സ്പോണ്‍സറായി വിവോ തുടരും. ഐപിഎല്‍ ഭരണ സമിതി യോഗത്തിന്റെതാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ നാളെ ഫ്രാഞ്ചൈസികളുമായി യോഗം ചേരും. ഒരു ടീമില്‍ പരമാവധി 24 കളിക്കാരാവും ഉണ്ടാകുക. 10 ദിവസം രണ്ടു മത്സരങ്ങള്‍ വീതം നടക്കും. സെപ്തംബര്‍ 26 മുതല്‍ നവംബര്‍ 8 വരെ ഐപിഎല്‍ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്.

Related Articles

Back to top button