IndiaKeralaLatest

ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി സം‌പൂജ്യരായി സിപിഎം

“Manju”

കൊല്‍ക്കത്ത : മൂന്നര പതിറ്റാണ്ടുകാലം സംസ്ഥാനം ഭരിച്ച പാര്‍ട്ടി സം‌പൂജ്യരാകുന്ന സൂചനയാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഇതുവരെയുള്ള ലീഡ് നില നോക്കുമ്ബോള്‍ സിപിഎമ്മിനും സിപിഐയ്ക്കും ബംഗാളില്‍ സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് സൂചന. സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും സിപിഎമ്മോ സിപിഐയോ മുന്നേറുന്നില്ല. കഴിഞ്ഞ വട്ടം കോണ്‍ഗ്രസ് സഖ്യത്തില്‍ 26 സീറ്റുകളാണ് സിപിഎം നേടിയിരുന്നത്.
അതേസമയം സിപിഎം സിറ്റിംഗ് സീറ്റുകളില്‍ ഏഴ് സീറ്റുകളെങ്കിലും ബിജെപി പിടിച്ചെടുത്തു. ബാക്കിയുള്ള സീറ്റുകളില്‍ തൃണമൂലാണ് മുന്നേറുന്നത്. മിക്കവാറും സീറ്റുകളിലും സിപിഎം രണ്ടാം സ്ഥാനത്തു പോലും എത്തിയിട്ടില്ല. 2016 ല്‍ 44 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇക്കുറി ഒരു സീറ്റില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടായിട്ടില്ല. മൂന്നര പതിറ്റാണ്ട് ഭരണത്തിനിടെ പലപ്പോഴും ഇരുനൂറിലധികം സീറ്റുകള്‍ നേടിയാണ് സിപിഎം ജയിച്ചിട്ടുള്ളത്. എന്നാല്‍ 2011 മുതല്‍ സീറ്റുകള്‍ കുറയുന്ന കാഴ്ച്ചയാണ് സംസ്ഥാനം കണ്ടത്. ത്രിപുരയില്‍ ഭരണം നേടിയതിനു ശേഷം ബംഗാളിലും ബിജെപിയുടെ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിലും കണ്ടത്. മൂന്ന് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി നിലവില്‍ എണ്‍പതിലധികം സീറ്റുകളില്‍ മുന്നിലാണ്.

Related Articles

Back to top button