IndiaKeralaLatest

പിണറായി വിജയന് അഭിനന്ദനങ്ങളെന്ന് ശശി തരൂര്‍

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജയത്തിന് എല്‍ഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. 44 വര്‍ഷത്തിനുശേഷം തുടര്‍ഭരണം ഉറപ്പിച്ച പിണറായി വിജയന് ആശംസയറിയിച്ചിരിക്കുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയിലും സര്‍ക്കാരിലും ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ മാനിക്കുന്നു എന്ന് ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“44 വര്‍ഷത്തിനുശേഷം തുടര്‍ഭരണം ഉറപ്പിച്ച പിണറായി വിജയന് എന്റെ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിലും സര്‍ക്കാരിലും ആളുകള്‍ കാണിച്ച വിശ്വാസത്തെ മാനിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. കോവിഡിനും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തിന് നമ്മുടെ പിന്തുണ വേണം”, ശശി തരൂര്‍ കുറിച്ചു.

Related Articles

Back to top button