IndiaLatest

സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ പയര്‍വര്‍ഗ്ഗങ്ങള്‍

“Manju”

ന്യൂഡല്‍ഹി: താങ്ങുവില പദ്ധതിക്കു കീഴില്‍ സംഭരിക്കുന്ന പയര്‍വര്‍ഗ്ഗങ്ങള്‍ സംസ്ഥാനങ്ങളിലെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി വിലക്കുറവില്‍ നല്‍കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. താങ്ങുവില പദ്ധതിക്കു കീഴില്‍ തുവരപരിപ്പ്, ഉഴുന്നു പരിപ്പ്, ചുവന്ന പരിപ്പ് എന്നിവയുടെ സംഭരണപരിധി 25ല്‍ നിന്ന് 40 ശതമാനമായി വര്‍ദ്ധിപ്പിക്കാനും അംഗീകാരം നല്‍കി.

ക‌ിലോയ്ക്ക് 8 രൂപ കിഴിവില്‍ വിതരണം ചെയ്യുന്ന 15 ലക്ഷം മെട്രിക് ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ ഉച്ചഭക്ഷണവിതരണം, പൊതുവിതരണ സംവിധാനം, സംയോജിത ശിശു വികസന പരിപാടികള്‍ (.സി.ഡി.പി) എന്നിവയ്‌ക്കായി സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാം. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപ വിലയിരുത്തി. മൂന്നുവര്‍ഷത്തിനിടെ പയര്‍വര്‍ഗങ്ങളുടെ ഉത്പാദനം എക്കാലത്തെയും മികച്ച നിലയിലാണ്. 30.55 ലക്ഷം മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങള്‍ സര്‍ക്കാര്‍ സംഭരിച്ചിട്ടുണ്ട്.

Related Articles

Back to top button