KeralaLatest

സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രം വാക്സിന്‍ കിട്ടില്ല; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പരമാവധി ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച്‌ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ സാധാരണഗതിയില്‍ ലഭ്യമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും എന്നാല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നയം അനുസരിച്ച്‌ വാക്സിന്‍ വാങ്ങാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതിനും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതുകൊണ്ടുമാത്രം വാക്സിന്‍ കിട്ടുകയില്ലെന്നും വാക്സിന്‍ നിര്‍മാതാക്കളായ കമ്പനികളില്‍ നിന്നും നമുക്ക് ലഭ്യമാകണം. അതിനുള്ള ശ്രമമാണ് സംസ്ഥാനം നടത്തികൊണ്ടിരിക്കുന്നതെന്നും അത് ലഭ്യമാകുന്ന മുറയ്ക്ക് 18 വയസിന് മുകളിലുള്ള ആളുകള്‍ക്ക് കൃത്യമായ ക്രമീകരണത്തിലൂടെ വാക്സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button