KeralaLatest

പി.ജി പരീക്ഷ മാറ്റിവയ്ക്കണം; എ.ഐ.എസ്.എഫ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ പുനഃക്രമീകരിക്കണമെന്ന് എ.ഐ.എസ്. എഫ് ആവശ്യപ്പെട്ടു. ജനുവരി പകുതിയോടെയാണ് പി. ജി അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഇതുവരെ 30 ക്ലാസുകള്‍ മാത്രമാണ് ലഭിച്ചത്. ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ പോലും ലഭിച്ചിട്ടില്ല. 90 അദ്ധ്യയന ദിനം കിട്ടണമെന്ന് സര്‍വകലാശാല തന്നെ പറയുന്ന സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് ജൂലായ് ഒന്ന് മുതല്‍ 10 വരെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button