KeralaLatest

കെഎസ്‌ആര്‍ടിസി രാത്രികാല സര്‍വീസുകള്‍ തുടരും

“Manju”

തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലും പൊതുഗതാഗതം അവശ്യസര്‍വീസായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളും രാത്രികാല സര്‍വീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. വരുമാന നഷ്ടത്തെ തുടര്‍ന്ന് ദീര്‍ഘദൂര, രാത്രികാല സര്‍വീസുകള്‍ നിര്‍ത്തുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച്‌ 50% സര്‍വീസുകള്‍ എപ്പോഴും നിലനിര്‍ത്തും. ആവശ്യമെങ്കില്‍ കോവിഡ് മാറുന്ന നിലയ്ക്ക് 70% ആയി കൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മേയ് 15 മുതല്‍ കര്‍ഫ്യൂ/ലോക്ഡൗണ്‍ ഒഴിവാക്കുന്ന മുറയ്ക്ക് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശം നല്‍കിയിതായും സിഎംഡി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആശുപത്രിയില്‍ പോകുന്നതിനു കഴി‍ഞ്ഞ രണ്ടു ഞായറാഴ്ചയും കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നടത്തിയിരുന്നു. വരുമാനത്തേക്കാല്‍ കൂടുതല്‍ ഡീസല്‍ ചെലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടും സര്‍വീസുകള്‍ ഒഴിവാക്കിയിരുന്നില്ല.

Related Articles

Back to top button