IndiaLatest

ആറുദിവസത്തെ കസ്റ്റഡിയില്‍ ഗുസ്തി താരം

“Manju”

ന്യൂഡല്‍ഹി : ചത്രസാല്‍ സ്റ്റേഡിയത്തില്‍ ജൂനിയര്‍ ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഒളിമ്പിക് ഗുസ്തി മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെ ഡല്‍ഹി കോടതി ആറുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുശീലിനെ ശനിയാഴ്ച പഞ്ചാബില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് പൊലീസ് തുടര്‍ന്ന് ഡല്‍ഹി പൊലീസിന് കൈമാറി. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി സുശീല്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു.

Related Articles

Back to top button