InternationalLatest

ലാവാ പ്രവാഹം: 15 പേർ മരിച്ചു

“Manju”

കിൻഷാസ: ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലയായ ഗോമയിൽ നടന്ന അഗ്നിപർവ്വത സ്‌ഫോടനത്തിൽ മരണം 15 ആയി. ഡിആർ കോംഗോയുട വടക്കുഭാഗത്തെ നൈരു ഗോംഗോ എന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകൾ പലായനം തുടങ്ങിയിരുന്നെങ്കിലും ലാവയിൽപെട്ട് പലർക്കും ജീവൻ നഷ്ടമായി. അഞ്ഞൂറോളം വീടുകളും അപകടത്തിൽപ്പെട്ട് നശിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെയോടെ അഗ്‌നിപർവ്വതം പൊട്ടാൻ തുടങ്ങിയിരുന്നെങ്കിലും ഔദ്യോഗിക മുന്നറിയിപ്പുകൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ ലാവ പൊട്ടി നഗരങ്ങളിലേക്ക് ഒഴികിയെത്താൻ തുടങ്ങിയതോടെ ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് നിന്നും പലായനം ചെയ്യുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. 170 ഓളം കുട്ടികളെ കാണാതായതായാണ് റിപ്പോർട്ട്.

ലാവ ഒഴുകിവന്ന് വീടുകളെയും കെട്ടിടങ്ങളെയും മൂടിയതോടെയാണ് ആയിരക്കണക്കിനു പേർ വഴിയാധാരമായത്. ഗോമയിലെ വിമാനത്താവളത്തിന് അടുത്തുവരെ ലാവാ പ്രവാഹം എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ വിമാനത്താവളത്തിന് കേടുപാടുകളില്ല. ഗോമ നഗരത്തിന് 10 കിലോമീറ്റർ അകലെയാണ് അഗ്നിപർവ്വതം.

2002ൽ ഇതേ പർവ്വതത്തിന്റെ ഒരു ഭാഗം പൊട്ടിത്തകർന്നിരുന്നു. അന്ന് 250 പേരാണ് മരിച്ചത്. ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 1,20000ത്തിനടുത്ത് ആളുകൾക്കാണ് വീട് നഷ്ടമായത്. എന്നാലിപ്പോൾ എത്ര പേർക്ക് പരുക്കേറ്റെന്നോ നാശനഷ്ടങ്ങൾ എന്തൊക്കെയാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഡിആർ കോംഗോ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.

Related Articles

Back to top button