LatestThiruvananthapuram

പൂജിതപീഠം സമര്‍പ്പണം : ശാന്തിഗിരി ആശ്രമം എറണാകുളം ബ്രാഞ്ചില്‍ പുഷ്പസമര്‍പ്പണം

“Manju”

എറണാകുളം : ശാന്തിഗിരി ആശ്രമം എറണാകുളം ബ്രാഞ്ചില്‍ പൂജിതപീഠം സമര്‍പ്പണത്തിന്റെ വ്രതാനുഷ്ഠാനങ്ങളുടെഭാഗമായി ഇന്ന് ശനിയാഴ്ച രാവിലെ 6 മണിയുടെ ആരാധനയെത്തുടര്‍ന്ന് പുഷ്പസമര്‍പ്പണം നടത്തി. ആശ്രമം ബ്രാഞ്ച്    ഹെഡ്     സ്വാമി  തനി മോഹനന്‍ ജ്ഞാനതപസ്വിയുടെ നേതൃത്തില്‍ ഗുരുഭക്തര്‍ ഭക്ത്യാദരപൂര്‍വ്വം രാവിലെ പുഷ്പസമര്‍പ്പണവും പ്രാര്‍ത്ഥനയും നടത്തി.

ശാന്തിഗിരി ആശ്രമത്തിന്റെ കേരളത്തിനകത്തും പുറത്തുമായിട്ടുള്ള 28 ബ്രാഞ്ചുകളിലും പൂജിതപീഠം സമര്‍പ്പണം ആഘോഷത്തിന്റെ വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനയും പുഷ്പസമര്‍പ്പണവും നടന്നു. 41 ദിവസത്തെ വ്രതമാണ് പൂജിതപീഠം ആഘോഷത്തിനുള്ളത്. ഇന്ന് ശനിയാഴ്ച എട്ടാം ദിവസത്തെ പുഷ്പസമര്‍പ്പണമായിരുന്നു ആശ്രമങ്ങളില്‍ നടന്നത്.

 

Related Articles

Back to top button