Thiruvananthapuram

ക്രിസ്തുമസ് നാളിൽ ശംഖുംമുഖത്തും അതിശൈത്യം.

ശംഖുംമുഖം സുനാമി പാര്‍ക്കിലാണ്‌ ഐസ് ആൻഡ്‌ സ്നോ വേള്‍ഡിലെ ഷോയിലൂടെ അതിശൈത്യം സന്ദർശകർക്ക്‌ അനുഭവിക്കാനാകുക.

“Manju”

ഇനി ശംഖുംമുഖത്ത് പോയാലും മഞ്ഞ്‌ ആസ്വദിക്കാം. ശംഖുംമുഖം സുനാമി പാര്‍ക്കിലാണ്‌ ഐസ് ആൻഡ്‌ സ്നോ വേള്‍ഡിലെ ഷോയിലൂടെ അതിശൈത്യം സന്ദർശകർക്ക്‌ അനുഭവിക്കാനാകുക. ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു. കെ ശാന്തകുമാരി എംഎൽഎ , ഡിടിപിസി സെക്രട്ടറി ഷാരോൺ വീട്ടിൽ എന്നിവർ മുഖ്യാതിഥികളായി. ഷോ ഒരുമാസം ഉണ്ടാകും.

കൃത്രിമ മഞ്ഞു വീഴ്ച, മഞ്ഞുമല, കുട്ടികൾക്കുള്ള കളിസ്ഥലം, മഞ്ഞുകൊണ്ടുണ്ടാക്കിയ കുടില്‍ (ഇഗ്ലു), ലേസര്‍ ഡിസ്‌പ്ലേ എന്നിവ ഷോയിലുണ്ട്‌. എല്ലാ ദിവസവും വൈകിട്ട്‌ നാലുമുതൽ മുതല്‍ 10 വരെയാണ് പ്രദര്‍ശനം. പകൽ 11 മുതല്‍ മൂന്ന്‌വരെ ആഘോഷങ്ങള്‍ക്കും മറ്റാവശ്യങ്ങൾക്കും മണിക്കൂര്‍ നിരക്കിലും ഐസ് ആൻഡ്‌ സ്നോ വേള്‍ഡ് ലഭ്യമാണ്. ത്രീഡി മാക്‌സ് ഇമാജിനേഷനാണ്‌ സംഘാടകർ.

Related Articles

Back to top button