KeralaLatest

ഐ.ഐ.ഐ.സി.യിൽ ടെക്നീഷ്യൻ പരിശീലന പ്രോഗ്രാമുകൾ

“Manju”

കേരളസർക്കാരിന്റെ തൊഴിൽ നൈപുണി വകുപ്പ് സ്ഥാപനമായ, കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസിന്റെ (കേസ്) കീഴിൽ കൊല്ലം നീണ്ടകരയിൽ (ചവറ) പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ (ഐ.ഐ.ഐ.സി.), വിവിധ ടെക്നീഷ്യൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

• കൺസ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നീഷ്യൻ: ലെവൽ 4 (67 ദിവസം), പത്താംക്ലാസ്, ഫീസ് 25,600 രൂപ
• അസിസ്റ്റൻറ് ഇലക്‌ട്രീഷ്യൻ: ലെവൽ 3 (65 ദിവസം), പത്താംക്ലാസ്, 26,210 രൂപ
• ഡ്രാഫ്റ്റ്സ് പേഴ്സൺ സിവിൽ വർക്സ്‌: ലെവൽ 4 (77 ദിവസം), ഐ.ടി.ഐ. സിവിൽ, 28,050 രൂപ
• പ്ലംബർ ജനറൽ: ലെവൽ 4 (3 മാസം), പ്ലസ്ടു, 29,400 രൂപ.

എല്ലാ കോഴ്സുകൾക്കും 30 പേർക്കുവീതം പ്രവേശനം നൽകും. അപേക്ഷഅപേക്ഷ iiic.ac.inവഴി ഫെബ്രുവരി അഞ്ചുവരെ നൽകാം. അപേക്ഷ ഓൺലൈനായി നൽകിയവർക്ക് തുടർന്ന് സ്ഥാപനത്തിൽ നേരിട്ടു ഹാജരായി പ്രവേശനനടപടികൾ പൂർത്തിയാക്കാം. ക്ലാസുകൾ ഫെബ്രുവരി 12-ന് തുടങ്ങും. വിവരങ്ങൾക്ക്: 8078980000 [email protected].

 

 

Related Articles

Back to top button