KeralaLatest

വീട്ടിലെത്തി വയോധികയ്ക്ക് അജ്ഞാതന്റെ കോവിഡ് കുത്തിവയ്പ്! പൊലീസ് സിറിഞ്ചും കവറും കണ്ടെടുത്തു

“Manju”

പത്തനംതിട്ട: വീട്ടിലെത്തിയ അജ്ഞാതന്‍ കോവിഡ് വാക്‌സിന്‍ എന്ന പേരില്‍ വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്തു. ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് കുത്തിവയ്പ്പ് എടുത്തത്. ഇന്നലെ രാവിലെ 10.30 ന് വീട്ടിലെത്തിയ ഇയാള്‍ ആരോഗ്യവകുപ്പില്‍ നിന്ന് വരികയാണെന്നും കോവിഡ് വാക്‌സിന്റെ മൂന്നാമത് കുത്തിവയ്പ്പ് എടുക്കാന്‍ വന്നതാണെന്നും അറിയിച്ചു. തുടര്‍ന്ന് ചിന്നമ്മയുടെ രണ്ട് ഇടുപ്പിനും കുത്തിവയ്പ്പ് എടുക്കുകയായിരുന്നു.

ഈ സമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. കുത്തിവയ്പ്പ് എടുത്തതിന് ശേഷം ിറിഞ്ച് ഇവരുടെ കയ്യില്‍ കൊടുത്തതിന് ശേഷം കത്തിച്ചു കളയണമെന്ന് പറഞ്ഞു. ശേഷം ഇയാള്‍ മടങ്ങുകയായിരുന്നു. ഉച്ചയോടെ വിവരമറിഞ്ഞ് ചിന്നമ്മയുടെ മകള്‍ താലുക്ക് ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ സംവിധാനമില്ലെന്ന് അറിയിച്ചു. ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസെത്തി സിറിഞ്ചും കവറും കണ്ടെടുത്തു. ചിന്നമ്മെയെ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിധഗ്ധ പരിശോധനയ്ക്ക്് വിധേയമാക്കും. കുത്തിവയ്പ്പ് എടുത്തയാള കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Related Articles

Back to top button