KeralaKozhikodeLatest

വള്ളിയായി ആശ്രമത്തിൽ ഗുരുമഹിമ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

കണ്ണൂർ:ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യയത്തിൽ ജൂൺ 26,ഞായറാഴ്ച ഏകദിന ക്യാമ്പ് ശാന്തിഗിരി ആശ്രമം വള്ളിയായി വച്ച് നടന്നു. ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ ഹെഡ് സർവ്വാദരണീയ ജനനി അഭേദ ജ്ഞാന തപസ്വിനി ക്യാമ്പിന്റെ ഉൽഘാടന കർമം നിർവഹിച്ചു.കുടുംബത്തിന്റെ കുറവ് ഏറ്റെടുത്ത് കൊണ്ട് വളർന്നു വന്നിരിക്കുന്ന മക്കളാണ് നാം ഓരോരുത്തരും, കുടുംബപരമായ് വന്നിരിക്കുന്ന ഈ ജീവന്റെ കുറവുകൾ മാറിപ്പോയി, ജീവന്റെ ഭാഗ്യം തെളിഞ്ഞു വരണമെങ്കിൽ ഇതുപോലുള്ള ക്യാമ്പുകളിൽ പങ്കെടുക്കണമെന്ന് പറഞ്ഞുകൊണ്ട് സർവാദരണീയ ജനനി അഭേദ ജ്ഞാനതപസ്വിനി സംസാരിച്ചു.
ശാന്തിഗിരി തലശ്ശേരി ഏരിയ വി.എസ്.എൻ.കെ കൺവീനർ രാജീവൻ. ടി അധ്യക്ഷ സ്ഥാനം വഹിച്ച് ആമുഖ പ്രഭാഷണം നടത്തി. ശാന്തിഗിരി തലശ്ശേരി ഏരിയ ജനറൽ മാനേജർ ഡോ. മുരളീധരൻ. എം, ശാന്തിഗിരി മാതൃമണ്ഡലം ഗവേർണിംഗ് കമ്മിറ്റി കൺവീനർ സന്ധ്യ പ്രകാശ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ശാന്തിഗിരി ഗുരുമഹിമ പ്രവർത്തകരായ മനുശ്രീ . കെ, ഭക്തപ്രിയ. എസ് എന്നിവരും ക്യാമ്പിൽ സംസാരിച്ചു.


ഗുരുമഹിമ കുട്ടികൾക്കായി ഗുരുവാണി വായന മത്സരം ,ചിത്രരചന മത്സരം ,ക്വിസ് മത്സരവും, സമകാലിക ലോകത്ത് മൊബൈൽ ഫോണിൻ്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി “ഇരുളും വെളിച്ചവും” സംവാദവും സംഘടിപ്പിച്ചു. കൂടാതെ വിവിധയിനം കലാപരിപാടികളിലും കുട്ടികൾ ഏർപ്പെട്ടു. രാവിലെ 9.30 മണിക്ക് ആരംഭിച്ച ഏകദിന ക്യാമ്പ് രാത്രി 8 മണിയോട് കൂടി സമാപിച്ചു.

Related Articles

Back to top button