KeralaLatest

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്

“Manju”

കൊച്ചി: ഇന്ധന വില ഇന്നും ഉയര്‍ത്തിയിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില ഉയര്‍ന്നിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപ 43 പൈസയും, ഡീസലിന് 86 രൂപ 20 പൈസയുമാണ് ഇന്നത്തെ വില ഉള്ളത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 25 പൈസയും, ഡീസലിന് 87 രൂപ 90 പൈസയുമായി. ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയും ഉയര്‍ത്തിയിരുന്നു. ആറ് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.

കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ് ഉള്ളത്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂര്‍ണ അടച്ചിടല്‍ അടക്കമുള്ള കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളര്‍-രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് രാജ്യത്ത് എണ്ണവില നിശ്ചയിക്കുന്നത്. യു എസില്‍ എണ്ണ ആവശ്യകത വര്‍ദ്ധിച്ചതും രൂപയുമായുള്ള വിനിമയത്തില്‍ ഡോളര്‍ ദുര്‍ബലമായതും കാരണം ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാനാണ് സാദ്ധ്യത. ബാരലിന് 68 ഡോളറിന് മുകളിലാണ് ഇപ്പോഴത്തെ നിരക്ക്.

Related Articles

Back to top button