IndiaKeralaLatest

പതിനൊന്നുകാരന്‍ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍.

“Manju”

ആലപ്പുഴ – വീടിന്റെ ടെറസില്‍ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ചാത്തനാട് ചാവടിപ്പറമ്ബില്‍ എ.ഷാനവാസിന്റെ മകന്‍ നദീം ഷാനവാസിനെ(11) മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ടത് ഇന്നലെ രാത്രി 8 മണിയോടെ ആണ്. വീട്ടുകാര്‍ ഒറ്റയ്ക്ക് ടെറസില്‍ പോയ നദീമിനെ കാണാതെ അന്വേഷിച്ചപ്പോഴാണ് നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടത്. തുമ്ബോളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മൃതദേഹം മാറ്റി.
സോളര്‍ പാനലിന്റെ‌ വയര്‍ വഴി ഷോക്ക് അടിച്ചതോ,മിന്നലേറ്റതോ, ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ കഴുത്തില്‍ കുടുങ്ങിയതോ ആകാം മരണ കാരണമെന്ന് പൊലീസ് പറ‍ഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ. ആലപ്പുഴ സെന്റ് മേരീസ് സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: അന്‍സി. സഹോദരങ്ങള്‍: ഇസല്‍, ഇസ്ഹാന്‍.

Related Articles

Back to top button