IndiaLatest

ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

“Manju”

ന്യൂഡല്‍ഹി : ഈ വ‍ര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വേദി മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിസിസിഐ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചെന്ന് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കേണ്ട ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം അനിശ്ചിതത്വത്തിലാണ്. നടത്തിപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കാന്‍ നാലാഴ്ച സമയം വേണമെന്നാണ് ഐസിസിയെ ബിസിസിഐ അറിയിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് ഐസിസിയോട് ബിസിസിഐ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.  യുഎഇയും ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റും ടൂര്‍ണമെന്റിന് വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് മസ്‌കറ്റില്‍ നടക്കുക. പിന്നീട് ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടത്താനാണ് ആലോചിക്കുന്നത്.

Related Articles

Back to top button