KeralaLatestThiruvananthapuram

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് മരിച്ചു

“Manju”

കൃഷ്ണകുമാർ സി

 

വെഞ്ഞാറമൂട്:കിളിമാനൂർ, മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ച് വീണ് മാതാവ് മരിച്ചു. പപ്പാല ശ്രീനിലയത്തിൽ പരേതനായ സുരേന്ദ്രൻ പിള്ളയുടെ ഭാര്യ ലില്ലി കുമാരി (55) യാണ് മരിച്ചത്.

ചിതറയിലുള്ള ബന്ധുവീട്ടിൽ മകനോടൊപ്പം പോയി വരവേ തൊളിക്കുഴി ജംഗ്ഷനിലുള്ള റോഡിലെ ഹംബ് മറികടക്കുന്നതിനിടെ ലില്ലി കുമാരി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ ലില്ലിക്ക് മരണം സംഭവിക്കുകയായിരുന്നു.ആരോഗ്യ വകുപ്പ് ജീവനക്കാരിയാണ്. മക്കൾ:സൂരജ്, സൂര്യ.

മരുമക്കൾ:മാളവിക, ഷാജി.

Related Articles

Back to top button