KeralaLatest

എല്ലാവര്‍ക്കും ഭക്ഷണവും ചികിത്സയും ഉറപ്പ് വരുത്തണം; മുഖ്യമന്ത്രി

“Manju”

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ആര്‍ക്കും ഭക്ഷണമോ ചികിത്സയോ സംസ്ഥാനത്ത് കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേര്‍ന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് യാചകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ഭക്ഷണം എത്തിക്കണമെന്നും മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ ഏറെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണം എല്ലാവര്‍ക്കും നല്‍കാന്‍ സമൂഹ അടുക്കള ആരംഭിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ സാധ്യതയുണ്ട്. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന തൊഴിലാളികള്‍ നിര്‍മാണ സ്ഥലത്ത് തന്നെ താമസിക്കണമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button