KeralaLatestMalappuram

കോട്ടയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

“Manju”

മലപ്പുറം: ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സുഹൃത്തിന് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന കൊളത്തൂർ വടക്കേ കുളമ്പ് കോട്ടപ്പറമ്പൻ മജീദിൻ്റെ മകൻ ജസീമാണ് (25) മരിച്ചത്.കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം.
കൊളത്തൂർ വടക്കേതിൽ തസ്രീഫ് ആണ് പരിക്കേറ്റ് ചികിൽസയിലുള്ളത്.ഇവർ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു അപകടം.

Related Articles

Back to top button