IndiaLatest

കേന്ദ്ര സർക്കാർ സർവ്വീസിലെ പെൻഷൻകാർക്ക് ഇലക്ട്രോണിക് പി.പി.ഒ. ഡിജി ലോക്കറിൽ സൂക്ഷിക്കാം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കേന്ദ്ര സർക്കാർ സർവ്വീസിലെ പെൻഷൻകാരുടെ സൗകര്യാർത്ഥം, സി.‌ജി‌.എ.യുടെ (കൺ‌ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്) പി‌.എഫ്‌.എം‌.എസ്. ആപ്ലിക്കേഷൻ വഴിയുള്ള ഇലക്ട്രോണിക് പെൻഷൻ പേയ്‌മെന്റ് ഓർഡർ (ഇ-പി.‌പി‌.ഒ.) ഡിജി ലോക്കറുമായി ബന്ധിപ്പിക്കാൻ പെൻഷൻ, പെന്‍ഷനേഴ്‌സ് ക്ഷേമ വകുപ്പ് (DoPPW) തീരുമാനിച്ചു.

പെൻഷൻകാർക്ക് അവരുടെ ഡിജി ലോക്കർ‌ അക്കൗണ്ടിൽ‌ നിന്നും പി‌.പി‌.ഒ.യുടെ ഏറ്റവും പുതിയ പകർപ്പിൻറെ പ്രിന്റെടുക്കാൻ ഈ സംവിധാനം വഴിയൊരുക്കും. നിലവിലെ പെൻഷൻകാർക്ക് അതത് പി‌.പി.‌ഒ.കളുടെ പകർപ്പ് ഡിജി ലോക്കറിൽ‌ സ്ഥിരമായി സൂക്ഷിക്കാനും പുതിയ പെൻഷൻകാർക്ക് പി‌.പി.‌ഒ. ലഭ്യമാകുന്നതിലെ കാലതാമസവും ഒരു കോപ്പി കൈമാറേണ്ടതിന്റെ ആവശ്യകതയും ഒഴിവാക്കാനും പുതിയ സംവിധാനം വഴി കഴിയും.

2021-22 ഓടെ വിവിധ വകുപ്പുകൾ കൈവരിക്കേണ്ട ഇത് സംബന്ധിച്ച ലക്ഷ്യമാണ്, കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നേരത്തെ പൂർത്തിയാക്കിയത്.

പെൻഷൻകാർക്ക് അവരുടെ പെൻഷൻ പ്രോസസ്സിംഗ് ആരംഭിക്കുന്നത് മുതൽ അവസാനം വരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നിലവിലുള്ള, ഏകജാലക സംവിധാനമായ ‘ഭവിഷ്യ’ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഈ സൗകര്യം സൃഷ്ടിച്ചിരിക്കുന്നത്.

പെൻഷൻകാരുടെ ഇ-പി‌.പി‌.ഒ. ഡിജി ലോക്കറിൽ ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്.:

* വിരമിക്കുന്ന ജീവനക്കാർക്ക് ഇ-പി‌.പി‌.ഒ. ലഭിക്കുന്നതിനായി ഡിജി-ലോക്കർ അക്കൗണ്ടും “ഭവിഷ്യ”യും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

* റിട്ടയർമെൻറ് ഫോമുകൾ നൽകുന്നസമയത്തും നൽകിയ ശേഷവും വിരമിച്ചയാൾക്ക് മേൽപ്പറഞ്ഞ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

* ഭവിഷ്യയിലുള്ള ഡിജി-ലോക്കർ അക്കൗണ്ടിലേക്ക് പ്രവേശിക്കുകയും ഇ-പി‌.പി.‌ഒ., ഡിജി ലോക്കറിൽ ലഭ്യമാക്കാൻ ഭവിഷ്യയെ അധികാരപ്പെടുത്തുകയും ചെയ്യുക.

* ഇ-പി‌.പി‌.ഒ. അനുബന്ധ ഡിജി ലോക്കർ അക്കൗണ്ടിൽ ലഭ്യമാവുകയും വിരമിച്ചയാൾക്ക് എസ്.എം.എസ് വഴിയും ഭവിഷ്യയുടെ ഇമെയിൽ വഴിയും അറിയിപ്പ് ലഭിക്കുകയും ചെയ്യും.

* ഇ-പി‌.പി‌.ഒ. കാണാനും ഡൗൺ‌ലോഡുചെയ്യാനും, വിരമിച്ചയാൾ തന്റെ ഡിജി ലോക്കർ അക്കൗണ്ടിൽ പ്രവേശിച്ച് അതിനായുള്ള ലിങ്കിൽ ക്ലിക്കുചെയ്യണം.

Related Articles

Back to top button