India

കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി : രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളുമായി ചേർന്ന് നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച പഞ്ചാബ്, കർണാടക, ബീഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അദ്ദേഹം സംസാരിച്ചു. നാല് സംസ്ഥാനങ്ങളിലും കൊറോണ വ്യാപനം അതിരൂക്ഷമാണ്.

നിലവിലെ സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു. ഇതിന് പുറമേ ഓക്‌സിജൻ ലഭ്യത, മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത എന്നിവയുമായി ബ്ന്ധപ്പെട്ട വിവരങ്ങളും ആരാഞ്ഞു. ഇതിന് പുറമേ വാക്‌സിനേഷന്റെ പുരോഗതിയും വിലയിരുത്തി.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി വെർച്വൽ കൂടിക്കാഴ്ചകൾ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേർന്നായിരുന്നു പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയത്.

Related Articles

Back to top button