IndiaLatest

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളം ഇന്ന് മുംബൈയെ നേരിടും

“Manju”

mushtaq ali kerala mumbai സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ഇന്ന്  രണ്ടാം മത്സരം

ശ്രീജ.എസ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ഇന്ന് രണ്ടാം മത്സരം. ഗ്രൂപ്പ് ഇയില്‍ കരുത്തരായ മുംബൈക്കെതിരെയാണ് ഇന്ന് കേരളം ഇറങ്ങുക. പോണ്ടിച്ചേരിക്കെതിരായ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം മുംബൈയെ നേരിടുക. അതേസമയം, ഡല്‍ഹിക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ മുംബൈക്ക് ഇന്ന് ജയം അനിവാര്യമാണ്.

ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയെ 6 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 18.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 4 ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് പോണ്ടിച്ചേരിയെ തകര്‍ത്തത്. 32 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ടോപ്പ് സ്കോറര്‍.

 

Related Articles

Back to top button