IndiaLatest

കോവിഡ് വാക്‌സിന്‍; ഇന്ത്യയ്ക്ക് നന്ദിയറിയിച്ച്‌ മൗറീഷ്യസ് പ്രധാനമന്ത്രി

“Manju”

കോവിഡ് വാക്‌സിന്‍ നല്‍കി സഹായിച്ചതിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച്‌ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് കുമാര്‍ ജുഗ്നൗത. 1 ലക്ഷം ഡോസ് ആസ്ട്രാസെനക വാക്‌സിന്‍ നല്‍കി സഹായിച്ച ഇന്ത്യയോട് ആത്മാര്‍ത്ഥമായി നന്ദിയറിയിക്കുന്നു എന്ന് പ്രവീന്ദ് കുമാര്‍ പറഞ്ഞു.

മൗറീഷ്യസിലെ ഇന്ത്യന്‍ എംബസിയാണ് ഇത് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രശംസിച്ചതിന് നന്ദി എന്നറിയിച്ചുകൊണ്ടാണ് സന്ദേശം പങ്കുവെച്ചത്. വാക്‌സിന്‍ മൈത്രി നയത്തിന്‍റെ ഭാഗമായി 2 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് രാജ്യം ഇതുവരെ മൗറീഷ്യസിന് നല്‍കിയതെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

Related Articles

Back to top button