തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആശങ്കയായി സംസ്ഥാനത്തെ മരണ നിരക്ക് ഉയരുന്നു. കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ 90 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 6000 കടന്നു. 6053 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണ നിരക്ക് ഉയരുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Related Articles
വീട്ടില്‍ വൈദ്യുതിയില്ല, ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി മസാല പൊടിച്ച് ഗൃഹനാഥന്
June 4, 2022 10:55 AM
Check Also
Close
-
കോവിഡ് മരണസര്‍ട്ടിഫിക്കറ്റ്; ആദ്യദിനം ഇരുനൂറോളം അപേക്ഷകള്‍October 11, 2021 11:35 AM