KeralaLatestThiruvananthapuram

നടന്‍ വിവേക് ഗോപന്‍ ബിജെപിയില്‍ ചേര്‍ന്നു

“Manju”

തിരുവനന്തപുരം: ബിജെപി ആവശ്യപ്പെടുകയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സീരിയല്‍ നടന്‍ വിവേക് ഗോപന്‍. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് വിവേക് ഗോപന്‍ ഇങ്ങനെ പ്രതികരിച്ചത്. താനൊരു ബിജെപി അനുഭാവിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയുടെ ഭാഗമായതെന്നും നടന്‍ പറഞ്ഞു.
‘ഞാനൊരു ബിജെപി അനുഭാവിയാണ്. മത്സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മത്സരിക്കും. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വരുന്ന എനിക്ക് മത്സരിച്ച്‌ ജയിച്ച്‌ കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഉള്ളില്‍ തോന്നുന്നുണ്ട്. രാഷ്ട്രസേവനത്തിനായി യുവാക്കള്‍ മുന്നോട്ട് വരേണ്ടതുണ്ട്.’- ഒരു മലയാളം വാര്‍ത്താ മാദ്ധ്യമത്തോട് വിവേക് ഗോപന്‍ പറഞ്ഞു.
കെ സുരേന്ദ്രന്റെ ‘കേരള വിജയയാത്ര’യുടെ ഭാഗമായി വിവേകിന് പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം നല്‍കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. നടന്‍ ബിജെപിയില്‍ അംഗമായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇന്നലെ പ്രചരിച്ചിരുന്നു. വിവേക് ബിജെപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതാണ് ഇതിനു കാരണമായത്.
മുന്‍പ്, തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചോദിച്ചുകൊണ്ട് വിവേക് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ‘പരസ്പരം’ എന്നെ സീരിയലിലൂടെയാണ് വിവേക് ഗോപന്‍ പ്രശസ്തി നേടുന്നത്. സിനിമയിലും വിവേക് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതുവരെ 15 സിനിമകളിലാണ് വിവേക് അഭിനയിച്ചത്. 2011ലെ ‘ഒരു മരുഭൂമി കഥ’യാണ് വിവേകിന്റെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’, ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്നീ ചിത്രങ്ങളിലും വിവേക് അഭിനയിച്ചു.

Related Articles

Back to top button