IndiaLatest

ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

കോവിഡ് ബാധിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള മരിച്ചു. ഇന്ന് രാവിലെയാണ് താരത്തിന്റെ പിതാവ് മരണമടഞ്ഞത്. പിയൂഷ് ചൗള തന്നെയാണ് പിതാവിന്റെ മരണവിവരം പുറത്തുവിട്ടത്. കോവിഡ് ബാധിതനായതിനു ശേഷം പിതാവിന് വളരെയധികം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ഇന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങിയതായും ചൗള തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു.

“എന്റെ പിതാവ് പ്രമോദ് കുമാര്‍ ചൗള ഇന്ന് മരണമടഞ്ഞ വിവരം ഏറെ അഗാധമായ ദുഖത്തോടെ അറിയിക്കുകയാണ്. കോവിഡ് ബാധിതനായിരുന്ന അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ഈ വിഷമഘട്ടത്തില്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. എന്റെ കഴിവിനെയും ശക്തിയുടെയും പിന്നിലുള്ള കരുത്താണ് എനിക്ക് നഷ്ടമായത്. അദ്ദേഹമില്ലാത്ത ജീവിതം ഇനി പഴയതുപോലെ ഒരിക്കലുമാവില്ല.”എന്നാണ് ചൗള കുറിച്ചത്.

Related Articles

Back to top button