KeralaLatest

ചൂട് കൂടുന്നു; ജാഗ്രത നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

“Manju”

തിരുവനന്തപുരം: പകല്‍ സമയത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാ​ഗ്രതാ പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് അതോറിറ്റിയുടെ നിര്‍ദേശം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍ സമയം ക്രമീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദിനാന്തരീക്ഷ താപനില ഇന്നലെ കോട്ടയത്താണ് രേഖപ്പെടുത്തിയത്.

Related Articles

Back to top button