IndiaLatest

കൊവിഡ് ; രാജ്യത്ത് രോഗബാധയെ മറികടന്ന് രോഗമുക്തി നിരക്ക്

“Manju”

ന്യൂഡൽഹി : രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ഒരാഴ്ചയ്ക്കിടെ ആദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തിൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,29,92,517 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ 1,90,27,304 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,56,082 പേർ രോഗമുക്തി നേടിയതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37,15,221 ആയി. കഴിഞ്ഞ മണിക്കൂറുകളിൽ 3,876 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ നിരക്ക് 2,49,992 ആയി.

കഴിഞ്ഞ ദിവസം 18,50,110 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെവരെ ആകെ 30,56,00,187 സാമ്പിളുകളാണ് പരിശോധിച്ചത്. വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ 17,27,10,066 പേർ വാക്‌സിൻ സ്വീകരിച്ചു.

Related Articles

Back to top button