KeralaLatest

​കേരളത്തില്‍ മൂന്ന് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷം

“Manju”

സിന്ധുമോൾ. ആർ

കേരളത്തില്‍ മൂന്ന് ജില്ലകളിലെ കോവിഡ് വ്യാപനം അതിരൂക്ഷം. എറണാകുളം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ കൂടിയത്. വയനാട്ടില്‍ 100 പേരില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. വയനാട് ജില്ലയില്‍ ഇന്നലെ 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17703 ആയി. 15239 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 മരണം. നിലവില്‍ 2356 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1788 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

പത്തനംതിട്ടയില്‍ നൂറില്‍ 11 പേര്‍ക്കും എറണാകുളത്ത് 100 ല്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നുവരെയുള്ള കണക്കാണിത്. പത്തനംതിട്ടയില്‍ ഇന്നലെ മാത്രം 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 401 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

വയനാട് 12.6 ശതമാനം ആളുകള്‍ക്ക് രോഗം ബാധിച്ചു. പത്തനംതിട്ടയില്‍ ഡിസംബര്‍ 21 മുതല്‍ 27 വരെയുള്ള കണക്കുകള്‍ 9.2 ശതമാനം ആയിരുന്നത് ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്ന് ആയപ്പോഴേക്കും 11.6 ശതമാനമായി ഉയര്‍ന്നു. എറണാകുളത്ത് 10.2 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.6 ശതമാനമായി ഉയര്‍ന്നു.

Related Articles

Back to top button