India

ഓക്‌സി ബാങ്കുമായി തേജസ്വി സൂര്യ

“Manju”

ബംഗളൂരു: കൊറോണ രോഗികൾക്ക് വീട്ടുപടിക്കൽ ഓക്‌സിജൻ സഹായമെത്തിച്ച് ബംഗളൂരു സൗത്ത് എംപിയും യുവമോർച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ. എംപി ഓക്‌സിബാങ്ക് എന്ന പേരിലാണ് മണ്ഡലത്തിൽ തേജസ്വി സൂര്യ ബൃഹത് പദ്ധതി നടപ്പിലാക്കിയത്. ഇതിനോടകം നിരവധി പേർക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് തേജസ്വി സൂര്യയുടെ ആശയം.

വീടുകളിൽ ചിതിത്സയിൽ കഴിയുന്ന കൊറോണ രോഗികൾക്കും കൊറോണാനന്തര പ്രശ്‌നങ്ങളെ തുടർന്ന് ഓക്‌സിജൻ കുറവ് അനുഭവപ്പെടുന്നവർക്കുമാണ് സഹായം ലഭ്യമാക്കുന്നത്. കോവിഡ് രക്ഷാ നമ്പരായ 080 6191 4960 ലേക്ക് വിളിച്ചാൽ ഓക്‌സിജൻ കോൺസെൻട്രേറ്റർ വീട്ടുവാതിൽക്കൽ എത്തിക്കും. കഴിഞ്ഞ ദിവസമാണ് പദ്ധതി ആരംഭിച്ചത്. നിലവിൽ 250 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളാണ് എംപി ഓക്‌സി ബാങ്കിൽ ഉള്ളത്. ഇത് വരും ദിവസങ്ങളിൽ 650 യൂണിറ്റുകളായി വിപുലപ്പെടുത്തുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.

ഓക്‌സിജൻ നിലയിൽ നേരിയ വ്യതിയാനം കാണിക്കുന്ന രോഗികളുടെ നില പെട്ടന്ന് വഷളാകുന്ന നിരവധി കേസുകൾ രണ്ടാം തരംഗത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് തേജസ്വി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആശയത്തിന് രൂപം നൽകിയത്. സമയബന്ധിതമായി ഓക്‌സിജൻ സഹായമെത്തിക്കുന്നത് മൂലം ഒട്ടേറെ ജീവൻ രക്ഷിക്കാനും കഴിയുമെന്ന് തേജസ്വി കൂട്ടിച്ചേർത്തു.

സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇസ്‌കോൺ ഇൻകുബേറ്റർ ഫൗണ്ടേഷനുമായി ചേർന്ന് ബംഗളൂരുവിൽ സൗജന്യ ഭക്ഷണ വിതരണം ഉൾപ്പെടെ തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. മൂവായിരത്തിലധികം പേർക്കാണ് വിവിധ കേന്ദ്രങ്ങളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത്.

Related Articles

Back to top button