InternationalLatest

അമേരിക്കയില്‍ മിന്നല്‍ പ്രളയം

“Manju”

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ മിന്നല്‍ പ്രളയം. വാഷിംഗ്ടണിലും സിയാറ്റിലിലും കനത്ത മഴയ്‌ക്ക് പിന്നാലെയാണ് പ്രളയമുണ്ടായത്.
ഈ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സ പ്രതിസന്ധിയിലാകുമെന്നാണ് വിവരം. മുഖ്യമന്ത്രി ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ചിലപ്പോള്‍ പിണറായി വിജയന്‍ ചികിത്സയാത്ര മാറ്റിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജനുവരി 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്‌ക്കായി പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടര്‍പരിശോധനകള്‍ക്ക് വേണ്ടിയാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

Related Articles

Back to top button