KeralaLatestUncategorized

നിയമസഭയില്‍ അടിമുടി ധൂര്‍ത്ത്: ഗവര്‍ണര്‍ക്ക് പരാതി നല്‍കും’ : രമേശ് ചെന്നിത്തല

“Manju”

കോഴിക്കോട് : സംസ്ഥാന നിയമസഭയില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടന്നത് അടിമുടി ധൂര്‍ത്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയുടെ പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വഴി വന്‍ ധൂര്‍ത്ത് അരങ്ങേറിയെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചെലവുകള്‍ പരിശോധിക്കപ്പെടില്ലെന്ന പഴുത് ഉപയോഗിച്ചാണ് ധൂര്‍ത്ത് നടത്തിയത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കും. സ്പീക്കറുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെടും.

പ്രതിപക്ഷനേതാവ് ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍

  • ലോക കേരള സഭയ്ക്കു വേണ്ടി ശങ്കര നാരായണന്‍ തമ്പി ഹാള്‍ പണിത ഊരാളുങ്കലിന് 1.84 കോടി രൂപ നല്‍കി.
  • ഇതേ ഹാള്‍ പുതുക്കിപ്പണിയാന്‍ രണ്ടാം തവണ 16.65 കോടി രൂപ നല്‍കി. 12 കോടിയുടെ ബില്‍ മാറിക്കഴിഞ്ഞു.
  • നിയമസഭ കടലാസ് രഹിതമാക്കുന്ന പദ്ധതി നടപ്പാക്കാന്‍ 52.31 കോടി രൂപ ഊരാളുങ്കലിന് ടെന്‍ഡര്‍ ഇല്ലാതെ നല്‍കി. മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി 13.53 കോടി രൂപ കൈമാറി.
  • ജനാധിപത്യത്തിന്റെ ഉല്‍സവം എന്ന പരിപാടിക്കായി 2.25 കോടി രൂപ പാഴാക്കി.
  • സഭാ ടിവിയുടെ കണ്‍സല്‍റ്റന്‍സിയുടെ പേരില്‍ വന്‍ ധൂര്‍ത്ത്. കണ്‍സല്‍റ്റന്റിനു താമസിക്കാന്‍ വാടകയ്ക്കു ഫ്‌ളാറ്റ് വരെ എടുത്ത് നല്‍കി. ഇവിടെ ബക്കറ്റും കപ്പും പോലും വാങ്ങിയത് സഭയുടെ ചെലവില്‍.
  • ഇഎംഎസ് സ്മൃതി പരിപാടിക്കായി 87 ലക്ഷം ചെലവിടുന്നു.
  • പുതിയ ഗസ്റ്റ് ഹൗസ് പണിയാന്‍ താല്‍പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ചെലവ് എത്രയെന്ന് വ്യക്തമല്ല.

Related Articles

Back to top button