InternationalLatest

യുദ്ധം പതിനൊന്നാം നാളിലേക്ക്, മൂന്നാംഘട്ട ചര്‍ച്ച നാളെ

“Manju”

 

കീവ്: പതിനൊന്നാം നാളും യുദ്ധത്തിന് അയവില്ല.സുമിയിലക്കം ഷെല്ലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള മൂന്നാംഘട്ട സമാധാന ചര്‍ച്ച നാളെ നടക്കും .യുക്രെയ്ന്‍ പ്രതിനിധി സംഘാംഗം ഡേവിഡ് അറഖാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ടു തവണയും ഇരു രാജ്യങ്ങളുടേയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ രഹസ്യ കേന്ദ്രത്തില്‍ വെച്ച്‌ ചര്‍ച്ച നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചില്ലെങ്കിലും യുക്രെയ്‌നിലെ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ മനുഷ്വത്വ ഇടനാഴിയൊരുക്കാന്‍ രണ്ടാംവട്ട ചര്‍ച്ചയില്‍ ധാരണയായിരുന്നു. തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പാലിക്കുകയും ചെയ്തു.
മൂന്നാം വട്ട ചര്‍ച്ചയ്‌ക്ക് വ്ളാഡിമിര്‍ പുടിനെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നേരിട്ട് ക്ഷണിച്ചിരുന്നു. തങ്ങളുടെ രാജ്യം വിട്ട് പോകാന്‍ റഷ്യന്‍ സൈന്യം തയ്യാറല്ലെങ്കില്‍ ഒരുമിച്ച്‌ ഇരുന്ന് ചര്‍ച്ച നടത്താമെന്നും എന്തിനാണ് ഭയക്കുന്നതെന്നുമെന്നാണ് സെലന്‍സ്‌കി ചോദിച്ചത്. മൂന്നാംവട്ട ചര്‍ച്ചയില്‍ ഇരുനേതാക്കളും പങ്കെടുക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് ലോകം

Related Articles

Back to top button