KeralaKozhikodeLatest

ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനിയും

“Manju”

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനിയും. കഴിഞ്ഞ രണ്ടു ആഴ്ച്ചയ്ക്ക് ഇടയില്‍ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കോവിഡിന് ഒപ്പം ഡെങ്കിപ്പനിയും കൂടി നിയന്ത്രണത്തിലാക്കാനായിരിക്കും ആരോഗ്യവകുപ്പിന്റെ ശ്രമം. മണിയൂര്‍ പഞ്ചായത്തിലാണ് ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള സ്ഥലമാണിത്.

Related Articles

Back to top button