IndiaLatest

കര്‍ഷക സംഘര്‍ഷങ്ങള്‍ ; ഇടപെടില്ലെന്ന്​ സുപ്രീംകോടതി

“Manju”

റിപബ്ലിക് ദിനത്തിൽ കർഷക പ്രതിഷേധത്തിനിടെയുള്ള സംഘർഷം; ഇടപെടില്ലെന്ന്  സുപ്രീംകോടതി | Don't want to interfere: SC refuses to entertain pleas on  R-Day violence during tractor ...

ശ്രീജ.എസ്

ന്യൂഡല്‍ഹി: റിപബ്ലിക്​ ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്​ടര്‍ റാലിക്കിടെയുള്ള സംഘര്‍ഷങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ട്​ സമര്‍പ്പിച്ച ഹരജികളില്‍ ഇട​പെടാതെ സുപ്രീംകോടതി. ചീഫ്​ ജസ്റ്റിസ്​ എസ്​.എ ബോബ്​ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്​ ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചത്​. എ.എസ്​ ബോപ്പണ്ണ, വി. രാമസുബ്രമണ്യം എന്നിവരും ബെഞ്ചില്‍ അംഗങ്ങളാണ്​.

“സംഘര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന്​ ഉറപ്പുണ്ട്​. നിയമം നിയമത്തിന്റെ വഴിക്ക്​ നീങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്​താവന പുറത്ത്​ വന്നിട്ടുണ്ട്​. ഈയൊരു സാഹചര്യത്തില്‍ കേസില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ്​ ജസ്റ്റിസ്​ ബോബ്​ഡേ വ്യക്തമാക്കി . ഇക്കാര്യത്തില്‍ സര്‍ക്കാറിനെ സമീപിക്കാനും ഹരജിക്കാരോട്​ അദ്ദേഹം ആവശ്യപ്പെട്ടു.

അഭിഭാഷകനായ വിശാല്‍ തിവാരിയാണ്​ ഹരജി നല്‍കിയത്​. റിപബ്ലിക്​ ദിനത്തിലെ കര്‍ഷക സമരത്തിനിടെയുണ്ടായ വ്യാപക സംഘര്‍ഷത്തെ കുറിച്ച്‌​ അന്വേഷിക്കാന്‍ മൂന്നംഗ കമീഷനെ നിയോഗിക്കണമെന്നായിരുന്നു ആവശ്യം.

Related Articles

Back to top button