KeralaLatest

കൊല്ലം ജില്ലയില്‍ ഓക്സിജന്‍ വാര്‍ റൂം തുടങ്ങി

“Manju”

കൊല്ലം: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ എല്ലാ കോവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുവാനായി ഓക്സിജന്‍ വാര്‍ റൂം, കളക്‌ട്രേറ്റില്‍ സഞ്ജമാക്കി. ഓക്‌സിജന്‍ കൃത്യത ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സ്വകാര്യ ആശുപത്രികള്‍ ദിവസേന ആവശ്യമായ ഓക്‌സിജന്റെ അളവ്, ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വാര്‍ റൂമില്‍ ലഭ്യമാക്കണം. ഇതിനായി ഓരോ ആശുപത്രിക്കും ഒരു നോഡല്‍ ഓഫീസറും വോളണ്ടിയര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടൊപ്പം സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യതയും പരിശോധിക്കും.

Related Articles

Back to top button