KeralaLatest

ഓക്സിജന്‍ ലഭ്യമാക്കാന്‍  കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരും

“Manju”

തിരുവനന്തപുരം : കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സി എം ഡി ബിജു പ്രഭാകര്‍ ഐ എ എസ് അറിയിച്ചു.

ഓക്സിജന്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം നാളെ മുതല്‍ ലഭ്യമാക്കും.അതിനായി ഡ്രൈവര്‍മാരുടെ ആദ്യബാച്ചിലെ 35 പേര്‍ക്ക് നാളെ പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് പരിശീലനം നല്‍കും.പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാരുടെ സേവനം രാത്രിയോടെ INOX കമ്ബനിയുടെ ഓക്സിജന്‍ ടാങ്കറില്‍ ലഭ്യമാക്കും. 450 തില്‍ അധികം പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നും സന്നദ്ധ സേവനത്തിലായി താല്‍പര്യം അറിയിച്ചത്. അതില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവര്‍മാര്‍ക്കാണ് നാളെ പരിശീലനം നല്‍കുക.

Related Articles

Check Also
Close
Back to top button