IndiaKeralaLatest

സ്പുട്നിക് വാക്സിന്റെ രണ്ടാമത്തെ ബാച്ച്‌ ഇന്ത്യയിലെത്തി

“Manju”

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി | Second Batch Of Sputnik V Vaccine Reaches Hyderabad
ഹൈദരാബാദ്: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് V ന്‍റെ രണ്ടാമത്തെ ബാച്ച്‌ ഇന്ത്യയിലെത്തി. തെലുങ്കാനയിലെ ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്സിന്‍ രണ്ടാം ബാച്ച്‌ എത്തിയത്. സ്പുട്‌നിക് ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിമാനത്തില്‍ നിന്ന് വാക്‌സിന്‍ ബോക്‌സുകള്‍ ഇറക്കുന്ന ചിത്രവും കന്പനി ട്വീറ്റ് ചെയ്തു. കോവിഡിനെതിരായ റഷ്യന്‍-ഇന്ത്യന്‍ സംയുക്ത പോരാട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് പറഞ്ഞു. സ്പുട്നികാണ് ഇന്ത്യ ആദ്യമായി ഉപയോഗിച്ച വിദേശ കോവിഡ് വാക്സിന്‍. ഈ മാസം ഒന്നിനാണ് വാക്സിന്‍റെ ആദ്യ ബാച്ച്‌ ഹൈദരാബാദില്‍ എത്തിയത്. 1,50,000 ഡോസ് വാക്സിന്‍ അന്ന് എത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വാക്സിന്‍ കുത്തിവയ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്‍ ഉല്പാദിപ്പിക്കുന്നത് ഡോ.റെഡ്ഡീസ് ലാബോറട്ടറീസാണ്. ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്‌സിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 995 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറി അറിയിച്ചുരുന്നു.

Related Articles

Back to top button